അതിതീവ്രമഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ധനവകുപ്പില്‍ നിന്നും ആവശ്യമായ തുക കൃഷിവകുപ്പിന് ലഭ്യമാകാത്തതാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തടസ്സമാകുനത്. വേനല്‍ മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റില്‍ നിരവധി കര്‍ഷകരുടെ വിളകള്‍ നശിച്ചിരുന്നു. വിള ഇന്‍ഷ്വറന്‍സ് പദ്ധതിയിലുള്ളവരും അല്ലാത്തവരുമടക്കമുള്ള കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചതുക ഇനിയും നിരവധി കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പ് ഫണ്ട് നല്‍കാത്തതാണ് കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഭരിച്ച നെല്ലിന്റെ പണം നല്‍കാനും വൈകിയിരുന്നു. ഇനിയും നെല്ലിന്റ വില ലഭിക്കാത്ത കര്‍ഷകരുമെറെയാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം നാശനഷ്ടങ്ങളുണ്ടാവു മ്പോള്‍ വിലത്തകര്‍ച്ചയുടെ ദുരിതങ്ങളെ അതിജീവിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യമാണുണ്ടാവുന്നത്. കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് അത്യാവശ്യമെന്ന് കര്‍ഷകര്‍ പറയുന്നു.
0 Comments