Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറി വിത്തുകളും , തൈകളും വിതരണം ചെയ്തു.



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനൊരു  മുറം  പച്ചക്കറി  പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളും , തൈകളും വിതരണം, ചെയ്തു. ഞാറ്റുവേല ചന്ത, കര്‍ഷക സഭ,  വിള ഇന്‍ഷുറന്‍സ്  വാരാചരണം  എന്നിവയും നടന്നു  ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍ അധ്യക്ഷ യായിരുന്നു. കൃഷി വകുപ്പിന്റെ 2023-24ലെ പദ്ധതികളും വിള ഇന്‍ഷുറന്‍സ് പദ്ധതിയും കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ് വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്,  ബഹു. ജനപ്രതിനിധികളായ ജാന്‍സി ടോജോ, സന്തോഷ് കുമാര്‍, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസി ജോര്‍ജ്, സാലിമോള്‍ ബെന്നി, ബെനറ്റ് മാത്യു, ലിസി ജോയി, സാബു അഗസ്റ്റിന്‍,  കാര്‍ഷിക വികസന സമിതി അംഗങ്ങളായ എന്‍ എസ് നീലകണ്ഠന്‍, വി.എം ജോസഫ് കൃഷിക്കൂട്ടം അംഗങ്ങളായ ജോയി ഇളമ്പക്കോടത്ത്, റോബിന്‍ പി ജോയി,  ഓമന സുധന്‍എന്നിവര്‍ പ്രസംഗിച്ചു. പച്ചക്കറി കൃഷി പരിശീലന പരിപാടിയും നടത്തപ്പെട്ടു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ അജിതമോള്‍ ആര്‍ , അഞ്ജുമോള്‍ ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.




Post a Comment

0 Comments