Breaking...

9/recent/ticker-posts

Header Ads Widget

വാഹന പ്രചരണ ജാഥ നടത്തി.



കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള കെഎസ്ഇബി മാനേജ്‌മെന്റിന്റെ ടോട്ടക്‌സ് മാതൃക സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കെതിരെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തൊഴിലാളികളും ഓഫീസര്‍മാരും ഒരുമിച്ച് നടത്തിവരുന്ന പ്രക്ഷോഭപ്രചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍  നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്‌സ് നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. മൂന്നാം തീയതി  വൈക്കം ബോട്ട് ജെട്ടി പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ വൈക്കം, പള്ളം, ചങ്ങനാശ്ശേരി, പൊന്‍കുന്നം  ഡിവിഷനുകളില്‍  പര്യടനം നടത്തി പാലായില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രദീപ് നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്തു. സിഐടിയു കോട്ടയം ജില്ല വൈസ് പ്രസിഡണ്ട്  ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  പി.എം.ജോസഫ്,  ടി. ആര്‍. വേണുഗോപാല്‍,  വി.ജെ.കുര്യാക്കോസ്, കെ.എസ്. സജീവ്, ജോര്‍ജ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments