എക്‌സൈസ് സംഘം മഫ്തിയില്‍ നടത്തിയ പരിശോധനയില്‍ മദ്യവില്പനക്കാരെ പിടികൂടി. 38 ലിറ്റര്‍ മദ്യവും പണവും ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. ഡ്രൈഡേകളിലും, എല്ലാ ദിവസവും വെളുപ്പിനും മദ്യവില്പന നടത്തിവന്നിരുന്ന കുന്നതൃക്ക പുളിമൂട്ടില്‍ കുഞ്ഞുമോന്‍ ചാക്കോ, പെരുമ്പായിക്കാട് കിഴക്കേ ശ്രീ വിഹാര്‍ ശ്രീജിത്ത് . M എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ ബിവറേജില്‍ നിന്നും പലപ്പോഴായി മദ്യം വാങ്ങി സാധാരണക്കാര്‍ക്ക് കൂടിയ വിലയില്‍ വില്പന നടത്തി വരുകയായിരുന്നു. എക്‌സൈസ് വണ്ടി കണ്ടാല്‍ ഇവര്‍ മദ്യം വലിച്ചെറിഞ്ഞ് രക്ഷപെടുന്നതിനാല്‍ ഇവരെ പിടികൂടുവാന്‍ കഴിഞ്ഞിരുന്നില്ല.. ഇതേതുടര്‍ന്ന് കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വേഷം മാറി സ്ഥലക്കച്ചവടക്കാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. ആളറിയാതെ ഇരട്ടി വിലക്ക് എക്‌സൈസുകാര്‍ക്ക് മദ്യം കൊടുത്ത പ്രതികള്‍ കൈയ്യോടെ പിടിക്കപ്പെട്ടു. ഫോണിലൂടെ വാട്ട്‌സാപ്പ് സന്ദേശം അയച്ചാല്‍ പതിവുകാര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് കൊടുക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. പണം ഗുഗിള്‍ പേ ചെയ്ത് വാങ്ങും. ഓട്ടോറിക്ഷയിലും പ്രതികളുടെ വീട്ടിലും എപ്പോഴും മദ്യം സൂക്ഷിക്കുന്നതിനാല്‍ കസ്റ്റമേഴ്‌സിന് എപ്പൊഴും കൂടിയ വിലയ്ക്ക് മദ്യം ലഭിക്കും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡില്‍ കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ B. ആനന്ദ് രാജ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അജിത്ത് കുമാര്‍ K. N, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജോസഫ് KG, എക്‌സൈസ് ഡ്രൈവര്‍ അനസ് C.K എന്നിവര്‍ പങ്കെടുത്തു.
0 Comments