ശക്തമായ മഴയില്‍ ഗ്രാമീണ റോഡുകളിലെ വെള്ളക്കെട്ട് ജനങ്ങള്‍ക്ക് ദുരിതമാകുന്നു ഓടകള്‍ നിര്‍മിക്കാതെയുള്ള റോഡ് നവീകരണമാണ് വെള്ളക്കെട്ടിന് കാരണമാവുന്നത്.മഴക്കാലത്ത് റോഡ് നിറഞ്ഞു വെള്ളം ഒഴുകുന്നത് യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. വാഹനങ്ങള്‍ റോഡിലൂടെ വരുമ്പോള്‍ കാല്‍നടയാത്രികര്‍ക്ക് വെള്ളക്കെട്ട് കാരണം ഒതുങ്ങിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ വെള്ളത്തില്‍ കയറി കാല്‍നടയാത്രികരുടെ ദേഹത്ത് വെള്ളം തെറിയ്ക്കുന്നതും പതിവാണ്. ബൈക്ക് യാത്രികര്‍ക്കാണ് കൂടുതല്‍ ദുരിതം. വലിയ വാഹനങ്ങള്‍ വെള്ളത്തില്‍ കയറി ഇറങ്ങുമ്പോള്‍ ബൈക്ക് യാത്രികരുടെ ദേഹത്ത് വെള്ളം തെറിയ്ക്കുന്നു . പല പുരയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളവും റോഡുകളിലേയ്ക്ക് ആണ് എത്തുന്നത് . മുന്‍പ് ഉണ്ടായിരുന്ന പല ഓടകളും ഇപ്പോള്‍ കാണാനുമില്ല . പാല - ഉഴവൂര്‍ റോഡ്, മരങ്ങാട്ടുപിളളി ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ റോഡ് , കുറിച്ചിത്താനം ശ്രീധരി കവല, പുവത്തുങ്കല്‍ റോഡ് എന്നിവടങ്ങളിലെ പല ഭാഗത്തും റോഡ് നിറഞ്ഞ് വെള്ളം ഒഴുകുന്നത് മഴക്കാലത്ത് പതിവു കാഴ്ചയാണ് . സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത് . വെള്ളക്കെട്ട ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്.
0 Comments