Breaking...

9/recent/ticker-posts

Header Ads Widget

ബഹുജന സംഗമം സംഘടിപ്പിച്ചു



മണിപ്പൂരില്‍ നടക്കുന്ന വംശഹത്യ  നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെയും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിന്റെയും ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരേ  കടുത്തുരുത്തിയില്‍ എല്‍ ഡി എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ആര്‍ രഘുനാഥന്‍ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു. മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന സംഗമത്തില്‍ പി ജി ത്രിഗുണസെന്‍ അധ്യക്ഷനായി. നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് ടി കീപ്പുറം, എല്‍ ഡി എഫ് നേതാക്കളായ പി വി സുനില്‍ , കെ ജയകൃഷ്ണന്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, കെ കെ രാമഭദ്രന്‍ , ടോമി മ്യാലില്‍, സന്തോഷ് കുഴിവേലി, പി വി സ്‌കറിയ, എസ് അനന്തകൃഷ്ണന്‍, ജോസഫ് ചേനക്കാല, ജോണ്‍സണ്‍ പുളുക്കിയില്‍, ടി സി വിനോദ്, ബെന്നി ജോസഫ്, വി ജി സുരേന്ദ്രന്‍, പി സി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments