ലോറിക്കുള്ളില്‍ പാമ്പ് കയറിയതിനെ തുടര്‍ന്ന് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. പിണ്ണാക്കനാട്-പൈക റൂട്ടില്‍ മല്ലികശേരിക്ക് സമീപം ആയിരുന്നു സംഭവം. വിളക്കുമാടത്തു നിന്നും മല്ലികശേരിയിലേക്ക് വീട് നിര്‍മ്മാണത്തിനുള്ള പാറപ്പൊടിയുമായി പോവുകയായിരുന്നു ലോറി. ഡ്രൈവര്‍ ഗിയര്‍ മാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗിയര്‍ ലിവറിന് സമീപം പാമ്പിനെ കണ്ടത്. അപ്രതീക്ഷിതമായി പാമ്പിനെ കണ്ടതോടെ വാഹനത്തിന്മേലുള്ള ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു കയറി.വൈദ്യുതി പോസ്റ്റ് അപകടത്തില്‍ തകര്‍ന്നു. വാഹനമോടിച്ച ഡ്രൈവര്‍ തോമസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന പാറപ്പൊടി റോഡില്‍ ചിതറി വീണു. ലോറിയുടെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു.
0 Comments