Breaking...

9/recent/ticker-posts

Header Ads Widget

ലോട്ടറി വില്‍പനക്കാരായ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി



പാലായില്‍ ലോട്ടറി വില്‍പനക്കാരായ യുവാവിനെയും യുവതിയെയും കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടു ദിവസം മുന്‍പ് ഇവരെ കാണാതായിരുന്നു. ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം പാലാ വലവൂര്‍ ഐഐഐടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ്. കണ്ടെത്തിയത്. വലവൂര്‍ സ്വദേശി പ്രീതി (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ ഒരു പുരയിടത്തിലാണ് കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ്. വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലും കാണപ്പെട്ടു. മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം 2 ദിവസം മുന്‍പ് കാണായ ലോട്ടറി വില്‍പനക്കാരനായ പ്രകാശനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. 2 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതായാകാമെന്നാണ് പോലീസ്പറയുന്നത്.




Post a Comment

0 Comments