മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ രക്ഷാകര്‍തൃയോഗവും വിജയദിനാഘോഷവും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് കുടിലില്‍ അദ്ധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. SSLC പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. PTA പ്രസിഡന്റ് ഡോ. റ്റോം ജോസഫ് അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു, വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, പഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി ഞായര്‍ക്കുളം, ഷാന്റി ബാബു , ജീനാ ജോയി, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, PTA സെക്രട്ടറി സജിമോന്‍ പി മാത്യു, വിദ്യാര്‍ത്ഥി പ്രതിനിധി പ്രിയ പ്രവീണ്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments