മണിപ്പൂര്‍ ജനതയ്ക്കു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തില്‍ മേലുകാവില്‍ റാലിയും പൊതുസമ്മേളനവും നടന്നു. റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മണിപ്പൂരില്‍ ശാന്തി പുലരണമെന്നും, കലാപത്തിനെതിരെ ഭരണകൂടം ഇടപെടണമെന്നും ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളുമായി നടന്ന റാലി പഞ്ചായത്ത് ഓഫിസ് പടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന് ഫ്ളാഗ് ഓഫ് ചെയ്തു. റാലി എച്ച്.ആര്.ഡി സെന്ററില്‍ സമാപിച്ച ശേഷം ചേര്‍ന്ന സമ്മേളനം ബിഷപ് വി.എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. കെ.ജി. ദാനിയേല്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡോ.ജോര്‍ജ് കാരംവേലി മുഖ്യ പ്രഭാഷണം നടത്തി. മഹായിടവക ഭാരവാഹികളായ റവ. പി.സി. മാത്തുക്കുട്ടി, റവ. ടി.ജെ.ബിജോയി, ടി.ജോയ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments