വിനോദ സഞ്ചാരികള്‍ക്ക് കുളിര്‍മയേകുന്ന കാഴ്ചയൊരുക്കുകയാണ് മാര്‍മല അരുവിയിലെ വെള്ളച്ചാട്ടം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാര്‍മല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തില്‍ നിന്നും താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയ്ക്കും മറക്കാനാകാത്ത അനുഭവമാണ്. മനോഹാരിതയ്‌ക്കൊപ്പം അപകടസാധ്യതയും ഇവിടെയുണ്ട്. തടാകത്തില്‍ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തില്‍പെടുന്നത്. പാറയ്ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കടുപ്പവും തണുപ്പും നീന്താനിറങ്ങുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ശക്തമായ തണുപ്പില്‍ കൈകാലുകള്‍ കോച്ചിപ്പിടിക്കുന്നതും കുഴയുന്നതുമാണ് അപകടത്തിന് കാരണമാകുന്നത്. അരുവിയുടെ സമീപപ്രദേശത്ത് ആള്‍താമസം കുറവുള്ളതും അപകടത്തില്‍പെടുന്നവര്‍ക്ക് സഹായം കിട്ടുന്നതിന് താമസം വരുന്നുണ്ട്. വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടുമ്പോഴും മാര്‍മല അരുവിയിലെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
0 Comments