Breaking...

9/recent/ticker-posts

Header Ads Widget

MDMA-യും കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



മാരക മയക്ക് മരുന്ന് ഇനത്തില്‍പ്പെട്ട MDM യും  കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂര്‍, പാളയം ഭാഗത്ത് പനക്കച്ചാലില്‍ വീട്ടില്‍ ജെറിന്‍ പി. ടോമിനെയാണ് (22) പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിനു ലഭിച്ച രഹസ്യ  വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത് . ഇയാളുടെ പക്കല്‍ നിന്നും 0.55ഗ്രാം MDMA യും 33ഗ്രാം കഞ്ചാവും പോലീസ് കണ്ടെത്തി. പോലീസ് പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസണ്‍ , എസ്.ഐ ബിനു. വി.എല്‍, എ.എസ്.ഐ. ബിജു.കെ.തോമസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ഹാജരാക്കി.




Post a Comment

0 Comments