Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാനിയില്‍ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കുന്നതില്‍ പ്രതിഷേധമുയരുന്നു



പാലാ മൂന്നാനിയില്‍ സ്വകാര്യ മോട്ടോര്‍ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കുന്നതില്‍ പ്രതിഷേധമുയരുന്നു. ജുഡീഷ്യല്‍ കോപ്ലക്‌സിന് എതിര്‍വശത്തായാണ് ഇന്‍ഡസ് മോട്ടേഴ്‌സിന്റെ സര്‍വ്വീസ് സെന്റര്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.  വര്‍ഷകാലത്ത് ഏറ്റവുമാദ്യം വെള്ളപൊക്കമുണ്ടാകുന്ന സ്ഥലമാണ് മൂന്നാനി. സര്‍വ്വീസ് സെന്ററില്‍ നിന്നുള്ള ഓയില്‍ അടക്കമുള്ള മാലിന്യങ്ങള്‍ സമീപത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രം, ജൂബിലി ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പുറമെ ഈ ഭാഗത്ത് 100 കണക്കിന് വീടുകളുമുണ്ട്. വെള്ളം കയറുന്ന സ്ഥലമായതിനാല്‍ സര്‍വ്വീസ് സെന്ററില്‍ നിന്നുള ഓയില്‍ അടക്കമുള്ള മലിന വസ്തുക്കള്‍ കുടിവെള്ള സ്രോതസ്സുകളില്‍ പടരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.  മൂന്നാനി, കവിക്കുന്ന്, കൊച്ചിടപ്പാടി പ്രദേശത്തെ കുടിവെള്ള വിതരണ പദ്ധതികളുടെ കിണറുകള്‍ സ്ഥിതി ചെയ്യുന്നത് സര്‍വ്വീസ് സെന്ററിന്റെ 200 മീറ്റര്‍ ചുറ്റളവിലാണ്. പ്രദേശവാസികള്‍ യോഗം ചേരുകയും സര്‍ക്കാര്‍ തലത്തില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. 

പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നഗരസഭാ ചെയ്യര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. നിയമപരമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനേയും കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടവും പറഞ്ഞു. സാങ്കേതികമായി മുനിസിപാലിറ്റിയില്‍ നിന്നെടുത്ത പെര്‍മിറ്റ് ഉപയോഗിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കുകയില്ല. നിയമപരമായും വേണ്ടി വന്നാല്‍ രൂക്ഷമായ പ്രതികരണത്തിന് തയ്യാറാകുമെന്നും ഇരുവരും വ്യക്തമാക്കി. കുടിവെള്ളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വീസ് സെന്ററിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം.




Post a Comment

0 Comments