Breaking...

9/recent/ticker-posts

Header Ads Widget

ഞാറ്റുവേല ചന്തയും ആത്മ പരിശീലന പരിപാടിയും സംഘടിപ്പിച്ചു



നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും ആത്മ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.  നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ്  പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത, പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. ശശി അധ്യക്ഷനായിരുന്നു. തെങ്ങിന്റെ ചെല്ലി നിയന്ത്രണത്തിനായുള്ള ട്രാപ്പുകളുടെ വിതരണവും പരിശീലന പരിപാടിയും നടത്തി. ആത്മ പ്രോജക്ട് ഡയറക്ടര്‍ ലിസി ആന്റണി പദ്ധതി വിശദീകരണം നടത്തി. പച്ചക്കറി വിത്തുകള്‍,, തൈകള്‍, ജൈവ ഉല്‍പാദന ഉപാധികള്‍ എന്നിവ വാങ്ങുന്നതിനും വിവിധ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള SMAM പദ്ധതി രജിസ്‌ട്രേഷനും ഇതോടനുബന്ധിച്ച് നടന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജിജോ വൈപ്പന ഞാറ്റുവേല കര്‍ഷകസഭ അവലോകനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഡി ബാബു, പുഷ്പം തോമസ്  രാഗിണി, കൃഷി ഓഫീസര്‍ ജോസ്‌ന കുര്യന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments