Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗം നടന്നു.



കാണക്കാരി 153-ാം നമ്പര്‍  എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നു. മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള  എന്‍ഡോമെന്റ്ുകളും  ചികിത്സ സഹായവും വിതരണം ചെയ്തു.  കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ കരയോഗം പ്രസിഡണ്ട് കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, പിജി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കരയോഗ അംഗങ്ങളുടെ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. കാഷ് അവാര്‍ഡുകളും എന്‍ഡോമെന്റുകളും  വിതരണം ചെയ്തു. കരയോഗത്തിലെ നിര്‍ധന കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സാസഹായ വിതരണവും നടന്നു. കരയോഗം ഭാരവാഹികളായ വിജയകുമാര്‍, ഹരിദാസ്, ഗോപാലകൃഷ്ണന്‍, വിനോദ് കുമാര്‍, വേണുഗോപാല്‍, പ്രകാശ്, മുരളീധരന്‍ നായര്‍, കെ പി മോഹനന്‍, വനിതാ  സമാജം  നേതാക്കളായ ഗീതാ കുമാരി ജയശ്രീ ഹരിദാസ് തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments