ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരില്‍ കാന്താരിച്ചീനി കൃഷിക്ക് തുടക്കമായി. നഗരസഭ 6-ാം വാര്‍ഡിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് 240 ഓളം വീടുകളില്‍ കാന്താരിച്ചീനി കൃഷി ആരംഭിച്ചിരിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ഇ.എസ് ബിജുവിന്റെ നേതൃത്വത്തില്‍ ജാഗ്രത സമിതി 600 കാന്താരി മുളക് തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ജാഗ്രത സമിതി അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് കൃഷി ചെയ്യുന്നതിനായി സ്ഥലം കണ്ടെത്തി നിലമൊരുക്കിയത്. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കാന്താരി തൈകള്‍ നല്‍കും. വാര്‍ഡില്‍ കാട് മൂടി കിടക്കുന്ന സ്ഥലങ്ങളില്‍ കൂടി കൃഷിയിറക്കാനാണ് പരിപാടി. കൃഷി ഓഫീസര്‍ ഷിജി മാത്യു കാന്താരി ചീനി തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.എസ് ബിജു, പ്രീത സുരേഷ്, സി.ഡി.എസ് മെമ്പര്‍ ബിന്‍സി അജോ, ജോസഫ് പാലയ്ക്കല്‍, സി.ഡി മണി, ബേബി ജോണ്‍, എന്നിവര്‍ സംസാരിച്ചു.
0 Comments