Breaking...

9/recent/ticker-posts

Header Ads Widget

വനിതകള്‍ക്കായി ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു



ഏറ്റുമാനൂര്‍ നഗരസഭയില്‍ വനിതകള്‍ക്കായി ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് കാലഘട്ടത്തിനു മുന്‍പായി ജിനേഷ്യത്തിന് തുടക്കം കുറിച്ചെങ്കിലും  പ്രവര്‍ത്തനസജ്ജമാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റുമാനൂര്‍ നഗരസഭയുടേയും കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്‌സ്  സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുന്നത്. വനിതകള്‍ക്ക് മാത്രമാണ് പരിശീലനം.  ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ വിജി ചാവറ ഫിറ്റ്‌നസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  സിഡിഎസ് ചെയര്‍ പേഴ്‌സന്‍ അമ്പിളി ബേബി, നഗരസഭ സ്ഥിരം സമിതി   അധ്യക്ഷമാരായ ബീനാ ഷാജി, ഡോ.എസ്  ബീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.   കുടുംബശ്രീ, ADS, CDS അംഗങ്ങള്‍ പങ്കെടുത്തു.




Post a Comment

0 Comments