പാല കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റല്‍ റോഡിന് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ അനുമതി. ജനറല്‍ ഹോസ്പിറ്റല്‍ റോഡിന്റെ വളവു നിവര്‍ത്തി വീതി കൂട്ടുന്നതിനു 2.72 സെന്റ് ആശുപത്രി വക സ്ഥലം വിട്ടു നല്‍കാനാണ് ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരി ഐഎഎസ് ഉത്തരവ് നല്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം ലഭിക്കാത്തതു മൂലം റോഡ് വികസനം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. പൊതുമരാമത്ത് ആരോഗ്യം, റവന്യൂ, വനം എന്നീ വകുപ്പുകളുടെ ജില്ലയിലെ വിവിധ ഓഫീസുകളിലെ ഫയലുകള്‍ പരിശോധിച്ച് കൃത്യമായ നീക്കം നടത്തിയതിന്റെ ഫലമായാണ് കലക്ടര്‍ സ്ഥലം അനുവദിച്ചത്. ആശുപത്രി മാനേജിംഗ് കമ്മറ്റിയംഗവും ജനതാദള്‍ എല്‍.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്റുമായ പീറ്റര്‍ പന്തലാനി നടത്തിയ നിരന്തര പരിശ്രമം മൂലമാണ് ഇത് സാധ്യമായത്. രണ്ട് വര്‍ഷമായി അനുവദിച്ചു കിടക്കുന്ന 25 ലക്ഷം രൂപാ വിനിയോഗിച്ചു വളവ് നിവര്‍ത്തി ബിഎംബിസി നിലവാരത്തില്‍ ആശുപത്രിയിയുടെ ഭാഗം പണിയുന്നതിന് PWD ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. സംരക്ഷണ ഭിത്തികെട്ടുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി നല്കുവാനും തിരുമാനമായിട്ടുണ്ട്. റോഡ് വികസനത്തിനായി ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരവധി സമര പാടികള്‍ നടത്തിയിരുന്നു. ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ക്ക് വാഹനത്തിലും ആംബുലന്‍സുകളിലും എത്തുമ്പോള്‍ റോഡിന് വീതിയില്ലാത്തത് ദുരിതമായിരുന്നു. റോഡ് വികസിപ്പിക്കുന്നതോടെ ആശുപത്രിയിലേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ സൗകര്യമെരുങ്ങും.
0 Comments