പാലാ നിയോജക മണ്ഡലത്തില്‍ 18 റോഡുകളുടെ നവീകരണത്തിന് 3.287 കോടി രൂപ അനുവദിച്ചതായി മാണി c കാപ്പന്‍ MLA. പൊതുമരാമത്ത് വകുപ്പ് മേലുകാവ് , ഈരാറ്റുപേട്ട, പാലാ സെക്ഷനുകളിലെ 18 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് 3.28 കോടി രൂപ അനുവദിച്ചിരിക്കുന്നത്. നീലൂര്‍ മറ്റത്തിപ്പാറ റോഡ്, കണ്ടത്തിമാവ് അഴികണ്ണി കുരിശുങ്കല്‍ റോഡ്, മാനത്തൂര്‍ നെല്ലിയാനിക്കുന്ന് റോഡ്, പ്രവിത്താനം മങ്കര മാര്‍ക്കറ്റ് കൊല്ലപ്പള്ളി റോഡ്, എള്ളുപുറം നീലൂര്‍ റോഡ്, കോണിപ്പാട് മങ്കൊമ്പ് റോഡ്, പൈകടപ്പീടിക കുറുമണ്ണ് റോഡ്, തീക്കോയി തലനാട് മൂന്നിലവ് റോഡ്, അമ്പാറ മങ്കൊമ്പ് റോഡ്, വാകക്കാട് തഴയ്ക്കവയല്‍ കഴത്തുക്കടവ് ഞണ്ടുകല്ല് റോഡ്, കടുവാമുഴി ഓലായം തെള്ളിയാമറ്റം റോഡ്, മേലമ്പാറ കലേക്കണ്ടം റോഡ്, നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ചക്കാമ്പുഴ റോഡ്, മുറിഞ്ഞാറ നെല്ലാനിക്കാട്ടുപാറ പരുവനാടി റോഡ്, മുത്തോലി കൊങ്ങാണ്ടൂര്‍ റോഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡുകളിലെ അറ്റകുറ്റപ്പണികള്‍ അവശ്യമായ ഭാഗങ്ങളായിരിക്കും നവീകരിക്കുന്നതെന്നും എംഎല്‍എ അറിയിച്ചു.
0 Comments