Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭയുടെ തീരുമാനം നടപ്പാക്കാത്ത ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി



പാലായില്‍ ദീര്‍ഘദൂര സ്വകാര്യ ബസ്സുകളുടെ ബോര്‍ഡിംഗ്  പോയിന്റ്  മാറ്റാനുള്ള നഗരസഭാ തീരുമാനം പാലിക്കുന്നില്ലെന്ന് ആക്ഷേപം.  നഗരസഭയുടെ തീരുമാനം നടപ്പാക്കാത്ത ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍  പാലാ നഗരസഭ തീരുമാനിച്ചു. ഗതാഗത ക്രമീകരണ കമ്മിറ്റിയിലെ തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പാലാ പോലീസിന് കത്ത് നല്‍കി. പാലാ ജനറല്‍ ആശുപത്രിക്കു മുന്നില്‍ വണ്‍വേയില്‍ സ്വകാര്യ ദീര്‍ഘദൂര ബസ്സുകള്‍ ആളെടുക്കാന്‍ പാര്‍ക്കു ചെയ്യുന്നതുമൂലം ഈ മേഖലയാകെ ഗതാഗത തടസ്സം രൂക്ഷമായിരുന്നു. പതിനഞ്ചു മിനിറ്റിലേറെ സമയം വഴിയുടെ പകുതി ഭാഗത്തോളം കയറ്റി നിറുത്തിയായിരുന്നു ആളെടുക്കുന്നതും സാധനങ്ങള്‍ കയറ്റുന്നതും. പത്തിലേറെ ബസുകളാണ് വൈകുന്നേരങ്ങളില്‍ ഈ ഭാഗത്ത് പല സമയങ്ങളിലായി റോഡില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്തിരുന്നത്. ഇത്തരം വാഹനങ്ങളില്‍ കയറാന്‍ വരുന്നവരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ റോഡിന്റെ ഇരുഭാഗത്തും മണിക്കൂറുകള്‍ക്കു മുന്നേ എത്തി പാര്‍ക്കു ചെയ്യുന്നതും പതിവായിരുന്നു. ഇതോടെ ഈ ഭാഗത്ത് രൂക്ഷമായ ഗതാഗത തടസ്സം നിത്യ സംഭവമായി മാറി. ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗിളും   മരുന്നുകള്‍ വാങ്ങാന്‍ പോകുന്നവരു  ഏറെ ബുദ്ധിമുട്ടാണനു ഭവിക്കുന്നത്.  വ്യാപാര സ്ഥാപനങ്ങളില്‍ പോകേണ്ടവര്‍ക്കുംദൂരെ വാഹനം പാര്‍ക്കു ചെയ്തിട്ടുവരേണ്ട അവസ്ഥയിലുമായിരുന്നു  മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതി പരിഗണിച്ചാണ് നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പാര്‍ക്കിംഗ് പോയിന്റ് കിഴതടിയൂര്‍ ബൈപ്പാസിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് താത്ക്കാലികമായി മുനിസിപ്പല്‍ ലൈബ്രറിയുടെ എതിര്‍വശത്തുള്ള വെയ്റ്റിംഗ് ഷെഡില്‍ ആളെടുക്കാന്‍ കഴിഞ്ഞ 12 മുതല്‍ സൗകര്യം നല്‍കിയിരുന്നു.  ഇപ്പോള്‍ ഈ തീരുമാനമാണ് ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ അട്ടിമറിക്കുന്നത്. ഇതോടെ പാലായില്‍ ആശുപത്രി ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിന് വീണ്ടും കളമൊരുക്കുകയാണ്. പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.  കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ പെര്‍മിറ്റില്‍ നിയമവിരുദ്ധ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജോസ്ആവശ്യപ്പെട്ടു.




Post a Comment

0 Comments