കനത്ത മഴയില്‍ പന്നഗം തോട് കരകവിഞ്ഞു. കിടങ്ങൂര്‍ മറ്റക്കര റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. സമീപത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പടിഞ്ഞാറെ കടവ് ഭാഗത്ത് അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നത് പ്രദേശ വാസികളെ ദുരിതത്തിലാക്കി. റോഡ് ഗതാഗതം തടസ്സപ്പെട്ടത് വിദ്യാര്‍ത്ഥികളെയും വലച്ചു. കിടങ്ങൂര്‍ NSS സ്‌കൂളിന്റെ വാഹനത്തിന് കടന്നു പോകാന്‍ കഴിയാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ വീടുകളിലെത്താന്‍ വിഷമിക്കുന്ന സാഹചര്യവുമുണ്ടായി. രാവിലെ സ്‌കൂളിലേക്കു പോകുമ്പോള്‍ കുഴപ്പമില്ലാ തിരുന്നതായും വൈകീട്ടാ തിരികെ വന്നപ്പോള്‍ കടന്നു പോകാന്‍ കഴിയാതെ വിഷമത്തിലാവുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച അവധി പ്രഖ്യപിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചു. മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാ വുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. സ്കൂൾ വാഹനത്തിൽ വീടുകളി ലെത്താൻ കഴിയാതെ വന്നതോടെ കുട്ടികളിൽ പലരും ബന്ധു വീടുകളിൽ അഭയം തേടി. രക്ഷിതാക്കളെത്തി ചെറു വാഹനങ്ങളിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളിലേത്തെണ്ടി വന്നവരുമേറെയാണ്. വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് അധികൃതർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്
0 Comments