മറ്റക്കര പന്നഗം തോട് കരകവിഞ്ഞ് ജനങ്ങള്‍ക്കു ദുരിതമാകുന്നത് പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ടാണെന്ന് ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മിറ്റി. അശാസ്ത്രീയമായ തടയണ നിര്‍മ്മാണവും പഞ്ചായത്തു ഭരണസമിതിയുടെ പിടിപ്പുകേടും മൂലം മറ്റക്കര പന്നഗംതോട് - പടിഞ്ഞാറേപാലം ചെറിയൊരു മഴപെയ്താല്‍ കരകവിയുന്ന സ്ഥിതിയാണുള്ളത്. ഒരു വര്‍ഷത്തില്‍ മൂന്നുതവണ പാലം നിറഞ്ഞുകവിയുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും വലിയ ദുരിതത്തില്‍ ആണ്. ചെറിയൊരു മഴ വന്നാല്‍ പാലത്തിന്റെ തൂണുകളില്‍ ഒഴുകിവരുന്ന ചപ്പ് ചവറുകള്‍ പാഴ്മരങ്ങള്‍, എന്നിവ അടിഞ്ഞു കൂടി നീരൊഴുക്ക് തടസപ്പെടുന്നു. പഞ്ചായത്ത് ശ്രദ്ധിക്കാത്തതിനാല്‍ പലരും തോട് കൈയേറിയിട്ടുണ്ട്. മണലും ചെളിയും കാലാകാലങ്ങളില്‍ കോരി വൃത്തിയാക്കാത്തതിനാലും മണല്‍ വാരി കളയാത്തതിലും പെട്ടെന്ന് തന്നെ തോട് കരകവിയുന്ന സാഹചര്യം ആണ് നിലനില്‍ക്കുന്നത്. ഈ വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ബിജെപി ആരോപിക്കുന്നു. ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് ബിജെപി അയര്‍ക്കുന്നം മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മറ്റക്കര ,മണ്ഡലം ട്രഷറര്‍ ശ്യാംകുമാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എ.ജി കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വെള്ളപൊക്കം കൊണ്ട് ഭീഷണി നേരിടുന്ന ജോസ് പണൂര്‍,പ്രദീപ്, മോഹനന്‍, സുരേന്ദ്രന്‍ എന്നിവര്‍ തങ്ങള്‍ നേരിടുന്ന ദുരിതംവിശദീകരിച്ചു.
0 Comments