കോട്ടയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം നിര്‍ത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്തതില്‍ UDF ജില്ലാ ചെയര്‍മാര്‍ സജി മഞ്ഞക്കടമ്പില്‍ പ്രതിഷേധിച്ചു. കോട്ടയം MPതോമസ് ചാഴികാടന്റെ പരാജയമാണ് പാസ്‌പോര്‍ട്ട് ഓഫീസ് പുനഃസ്ഥാപിക്കാന്‍ കഴിയാത്തതെന്നും സജി മഞ്ഞക്കടമ്പര്‍ ആരോപിച്ചു. 2023 ഫെബ്രുവരി 26 തീയതി കെട്ടിടത്തിന് ബലക്ഷയം ഉണ്ട് എന്ന് പറഞ്ഞ് പ്രവര്‍ത്തനം നിര്‍ത്തിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രകേന്ദ്രത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന് കെട്ടിട ഉടമ അവകാശപ്പെടുകയും, സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധന നടത്തിക്കുകയും കെട്ടിടത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന രേഖാമൂലമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതില്‍ ദുരൂഹത ഉണ്ടെന്നും സജി ആരേപിച്ചു. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ അന്നുമുതല്‍ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കോട്ടയം എംപി തോമസ് ചാഴികാടനും ,രാജ്യസഭാ എംപി ജോസ് കെ മാണിയും കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം കൊടുത്തു ഉടന്‍ പുനസ്ഥാപിക്കുമെന്ന് മന്ത്രി ഉറപ്പ് പറഞ്ഞുവെന്നും പത്രമാധ്യമങ്ങലിലൂടെ പ്രചരണം നടത്തുകയും ചെയ്തിരുന്നു . നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഇല്ലാത്ത ബലക്ഷയം ഉണ്ട് എന്ന് വരുത്തിതീര്‍ത്ത് എം പി മാര്‍ക്ക് താല്പര്യമുള്ള കെട്ടിടത്തിലേക്ക് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം മാറ്റുന്നതിന് വേണ്ടി നടത്തിയ നാടകത്തിന്റെ ഫലമാണ് കഴിഞ്ഞ അഞ്ചു മാസക്കാലമായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കോട്ടയത്ത് പ്രവര്‍ത്തിക്കാത്തത് എന്നും സജി പറഞ്ഞു.
0 Comments