Breaking...

9/recent/ticker-posts

Header Ads Widget

പാല നിയോജകമണ്ഡലംതല ആലോചനാ യോഗം



നിയമപരമായി അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാനുള്ള പട്ടയമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാല നിയോജകമണ്ഡലം തല ആലോചനാ യോഗം മീനച്ചില്‍ താലൂക്ക്  കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. മാണി c കാപ്പന്‍ MLA അധ്യക്ഷനായിരുന്നു.  എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് പട്ടയമിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭൂരഹിതര്‍ക്കും രേഖകളില്ലാതെ നിയമപരമായി ഭൂമി കൈവശം വച്ചിരിക്കുന വര്‍ക്കും പട്ടയം നല്‍കുകയാണ് ലക്ഷ്യം. പാലാ RDO രാജേന്ദ്രബാബു , തഹസീല്‍ദാര്‍ ജോസുകുട്ടി KM എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടയം ലഭിക്കേണ്ടവരെ പഞ്ചായത്തിന്റെയും വില്ലേജ് ഓഫീസിന്റെയും നേതൃത്വത്തില്‍ കണ്ടെത്തി താലൂക്ക് ഓഫീസില്‍ അപേക്ഷകള്‍ നല്‍കാനും ജനകീയ സമിതികള്‍ കാര്യക്ഷമമാക്കാനും യോഗം  തീരുമാനിച്ചു.




Post a Comment

0 Comments