Breaking...

9/recent/ticker-posts

Header Ads Widget

പി കെ വി പുരസ്‌കാരത്തിന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ തെരെഞ്ഞെടുത്തു



കിടങ്ങൂര്‍ പി കെ വി സെന്റര്‍ ഫോര്‍ ഹ്യുമന്‍ ഡെവലപ്‌മെന്റ് & കള്‍ച്ചറല്‍ അഫയേഴ്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള  ഈ വര്‍ഷത്തെ പി കെ വി പുരസ്‌കാരത്തിന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ തെരെഞ്ഞെടുത്തു.  മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജോസ് പനച്ചിപ്പുറം, മുന്‍ പി എസ് സി അംഗവും എഴുത്തുകാരനുമായ ഡോ. ജിനു സക്കറിയ ഉമ്മന്‍ എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ  തെരെഞ്ഞെടുത്തത്. രാഷ്ട്രീയ പൊതു ജീവിതത്തില്‍  തന്റെ പൊതു ജീവിതം കറ പുരളാതെ വിശുദ്ധിയോടെ കാത്ത് സൂക്ഷിച്ച വ്യക്തി എന്ന നിലയിലാണ് പന്ന്യന്‍ രവീന്ദ്രനെ പി കെ വി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 10000 രൂപയും  പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലൈ 12 ന് പി കെ വി യുടെ ജന്മനാടായ കിടങ്ങൂരില്‍ വച്ച് അവാര്‍ഡ് സമര്‍പ്പിക്കും.  4.30. ന് കിടങ്ങൂര്‍ ഗവ എല്‍ പി സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മൃഗ സംരക്ഷണ - ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പുരസ്‌കാരം സമര്‍പ്പിക്കും. സെന്റര്‍ പ്രസിഡന്റ് ജി വിശ്വനാഥന്‍ അധ്യക്ഷത വഹിക്കും. അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് പ്രശസ്തി പത്രം അവതരിപ്പിക്കും. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തും. മോന്‍സ് ജോസഫ് എം എല്‍ എ അനുമോദന പ്രഭാഷണവും ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ ഷിപ്പുകളുടെ വിതരണവും നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു  ചികത്സ സഹായ വിതരണം നടത്തും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍, ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം റ്റി ആര്‍  രഘുനാഥന്‍, ബാബു കെ ജോര്‍ജ്, പി കെ ഷാജകുമാര്‍, എന്നിവര്‍ പി കെ വി അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.




Post a Comment

0 Comments