ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോഴും 5626 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. കഴിഞ്ഞ വര്‍ഷവും അയ്യായിരത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജില്ലയിലെ 134 ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 21958 സീറ്റുകളാണ് ഉണ്ടായിരുന്നത്. അഡ്മിഷന്‍ ലഭിച്ചിട്ടും 4615 പേര്‍ പ്രവേശനത്തിനെത്തിയില്ല. CBSE, ഹയര്‍ സെക്കന്ററി ക്ലാസുകള്‍ നേരത്തെ തുടങ്ങുകയും ചെയ്തിരുന്നു. ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കിട്ടാത്തതും സീറ്റൊഴിവില്ലാത്തതും പ്രവേശനത്തിലെ കുറവിന് കാരണമായിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ ഏറെയുള്ളപ്പോള്‍ കോട്ടയം ജില്ലയില്‍ സീറ്റാഴിവുണ്ടാകുന്നതും ശ്രദ്ധേയമാണ്. പുതിയ കോഴ്‌സുകള്‍ക്കായി കേരളത്തിനു പുറത്തേയ്ക്ക് പോകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. പുതുതലമുറ കേരളത്തിനു പുറത്തേയ്ക്കും ഇന്ത്യയ്ക്കു വെളിയിലേക്കും പോകാന്‍ താല്പര്യപ്പെടുമ്പോള്‍ ഹയര്‍ സെക്കന്ററി ബിരുദ കോഴ്‌സുകളില്‍ സീറ്റഴിയുന്നത് അധ്യാപകര്‍ക്കും പ്രശ്‌നമാവുന്നുണ്ട്.
0 Comments