യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം അശ്ലീല ദൃശ്യങ്ങള്‍ കൈക്കലാക്കി ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി കുരിശുപള്ളി ഭാഗത്ത് കുഴിപ്പള്ളില്‍ ഷിജി ജോര്‍ജ് എന്ന് വിളിക്കുന്ന ബെന്‍ റോബിന്‍ (36) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയെ പ്രണയം നടിച്ച് ഗാന്ധിനഗറിലുള്ള സ്വകാര്യ ഹോട്ടലില്‍ വച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോ കോള്‍ വഴി യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും, ഇത് കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയുടെ സുഹൃത്തിന് ഇയാള്‍ ഈ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ ജയന്‍ പി.സി, സി.പി.ഒ മാരായ ഹരിപ്രസാദ് കെ.എച്ച്, രതീഷ്.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
0 Comments