പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന കൊടിമരത്തിന്റെയും കൊട്ടാരത്തിന്റെയും സ്ഥാനനിര്‍ണ്ണയം നടത്തി. ക്ഷേത്രം തന്ത്രി കുരുപ്പക്കാട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ മഹേഷ് ദാമോദരന്‍ നമ്പൂതിരി, ക്ഷേത്രം സ്ഥപതി ആചാര്യ രാജേഷ് തൃശ്ശൂര്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് വ്യാഴാഴ്ച രാവിലെ 10 ന് ചടങ്ങുകള്‍ നടന്നത്. 2024 ലെ മേടമാസത്തില്‍ കൊടിയേറ്റി മേടം 30ന് ആറാട്ടോടുകൂടി തിരുവുത്സവം ആഘോഷിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍, സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് സുരേഷ് കെ. എസ്, ദേവസ്വം മാനേജര്‍ പി.കെ ദിനേശന്‍, ജോയിന്റ് സെക്രട്ടറി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments