ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് കെ.എസ്.ഇ.ബിക്ക് 3.33 കോടി രൂപയുടെ നഷ്ടം. ജൂലൈ ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രാഥമിക കണക്കാണിത്. കോട്ടയം സര്‍ക്കിളില്‍ പള്ളം, ചങ്ങനാശേരി, വൈക്കം ഡിവിഷനുകളിലായി 67,224 കണക്ഷനുകള്‍ക്ക് തകരാറുണ്ടായി. 265 പോസ്റ്റുകള്‍ ഒടിഞ്ഞു. 764 ഇടങ്ങളില്‍ വൈദ്യുത ലൈന്‍ പൊട്ടിവീണു. 307 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചു. 1.97 കോടി രൂപയുടെ നഷ്ടമാണ് കോട്ടയം സര്‍ക്കിളില്‍ കണക്കാക്കിയിട്ടുള്ളത്. പാലാ, പൊന്‍കുന്നം ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന പാലാ സര്‍ക്കിളിലെ 322 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചു. 60 ഇടങ്ങളില്‍ വൈദ്യുതലൈന്‍ പൊട്ടി വീണു. 145 പോസ്റ്റുകള്‍ ഒടിഞ്ഞു. 1.35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. മുഴുവന്‍ വൈദ്യുത കണക്ഷനുകളും പരമാവധി വേഗത്തില്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും ഇതില്‍ 99 ശതമാനവും വിജയിച്ചതായും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വി.സി. ജെമിലി പറഞ്ഞു.
0 Comments