റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ ഓള്‍ കേരള റേഷന്‍ റീട്ടെയ്ല്‍ ഡീലേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സേവിയര്‍ ജെയിംസ് ഉദ്ഘാടനംചെയ്തു. സെര്‍വര്‍ തകരാര്‍ പരിഹരിക്കുക, വേതന പാക്കേജ് പുന: പരിശോധിക്കുക, കമ്മീഷന്‍ കുടിശിക തീര്‍ക്കുക തുടങ്ങിയ ആവശ്യങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. സെര്‍വര്‍ തകരാറിലാകുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ വലക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. 2018 ല്‍ പ്രാബല്യത്തില്‍ വന്ന മാനദണ്ഡത്തിലാണിപ്പോള്‍ വേതനം ലഭിക്കുന്നത്. കിറ്റുകള്‍ വിതരണംചെയ്തതിന്റെ കമ്മീഷന്‍ ലഭിച്ചിട്ടില്ലെന്നും വ്യാപാരികള്‍പറയുന്നു മീനച്ചില്‍ താലൂക്ക് വര്‍ക്കിംഗ് പ്രസിഡണ്ട് സജി മാത്യു അധ്യക്ഷത വഹിച്ചു. ബെന്നി കരൂര്‍, ടോമിച്ചന്‍ പഴേമഠം, വി.പി.ഇബ്രാഹിം, സന്തോഷ് കുര്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments