വാഹനം കരാര്‍ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നല്‍കാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കല്‍ വീട്ടില്‍ നൗഷാദ് പി.എം എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഈരാറ്റുപേട്ട സ്വദേശിയുടെ വാഹനം വാടകയ്ക്ക് എടുത്തതിനുശേഷം വാടക നല്‍കാതെയും, വാഹനം തിരിച്ചു നല്‍കാതെയും കബളിപ്പിച്ച് കുമളി സ്വദേശിയായ മറ്റൊരാള്‍ക്ക് വാഹനം പണയത്തിനു നല്‍കി കാശ് തട്ടുകയായിരുന്നു. വാഹന ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, എസ് ഐ വിഷ്ണു വി.വി, ഇക്ബാല്‍ , സി.പി.ഓമാരായ റെജികുമാര്‍, വിശ്വനാഥന്‍, സുഭാഷ്, തങ്കമ്മ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ്ചെയ്തു.
0 Comments