മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികളും ബോധവത്കരണവും നടക്കുമ്പോഴും പാതയോരങ്ങളില്‍ പൊതുജനങ്ങള്‍ മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാതയോരങ്ങള്‍ വൃത്തിയാക്കിക്കഴിയുമ്പോള്‍ അവിടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവു കാഴ്ചയാണ്. ഹരിതമിത്രം ആപ്പ് വഴി മാലിന്യ നിക്ഷേപത്തെക്കുറിച്ച് അധികൃതരെ അറിയിക്കാന്‍ സൗകര്യ മേര്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിലൂടെ വിവരം അറിയിച്ചാല്‍ അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ച് വിവരം അറിയിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ മാലിന്യം തള്ളിയതാരാണെന്നറിയാതെ പോകുമ്പോള്‍ നടപടി വൈകുന്നത് പഞ്ചായത്ത് അധികൃതരെ വലയ്ക്കുകയാണ് . കിടങ്ങൂര്‍ പഞ്ചായത്തില്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മംഗളാരം ജംഗ്ഷന് സമീപം കഴിഞ്ഞദിവസം മാലിന്യം ചാക്കില്‍ കെട്ടിവലിച്ചറിഞ്ഞിരുന്നു.
കിടങ്ങൂരില്‍ മാലിന്യം റോഡരികില്‍ കിടക്കുന്ന വിവരം ഹരിത മിത്രം ആപ്പിലൂടെ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും മാലിന്യം തള്ളിയത് ആരെന്നറിയാതെ പോകുമ്പോള്‍ കൃത്യമായി നടപടി യെടുക്കാന്‍ കഴിയാതെ പോകുന്നത് ഉദ്യോഗസ്ഥരെ വിഷമിപ്പിക്കുകയാണ്. മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ജനങ്ങള്‍ പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
0 Comments