മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍. എല്‍ഡിഎഫ് സര്‍ക്കാരിനെയോ സിപിഎം നേതാക്കളെയോ വിമര്‍ശിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് കള്ള കേസുകള്‍ എടുത്ത് വേട്ടയാടുന്നത് സര്‍ക്കാരിന്റെ ഭയം മൂലമാണെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.
ഷാജന് സ്കറിയയെ തീവ്രവാദിയെയും ,കൊടുംക്രിമിനലിനെയും പോലെ ഓടിച്ചിട്ട് പിടിക്കാന്‍ കേരള പോലീസ് സേന ഇറങ്ങിപുറപ്പെട്ടിരിക്കുന്നതുപോലെ സ്വപ്ന സുരേഷ് കൊടുത്ത പരാതിയെക്കുറിച്ചും , വെളിപ്പെടുത്തിയ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ കേരള പോലീസ് ആര്‍ജവം കാട്ടണമെന്ന് സജി ആവശ്യപ്പെട്ടു. ഷാജന് സ്കറിയാ ശ്രീനിജന് എംഎല്‍എയെ ജാതിപരമായി അധിക്ഷേപിച്ചു എന്ന് പറഞ്ഞ് കള്ള കേസെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാന്‍ ആവില്ല. സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി. ഡി സതീശനെയും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും ഇതേ രീതിയില്‍ തന്നെയാണ് സര്‍ക്കാര്‍ വേട്ടയാടി കൊണ്ടിരിക്കുന്നതെന്നും സജി കുറ്റപ്പെടുത്തി.
0 Comments