സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മാര്‍ക്കറ്റിംഗ് സഹകരണ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് ലഭിച്ചു. അന്തര്‍ദ്ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് സഹകരണ -രജിസ്ട്രേഷന് വകുപ്പു മന്ത്രി വി.എന്‍. വാസവനില്‍ നിന്നും സൊസൈറ്റി പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന് , സെക്രട്ടറി ബിന്ദു സുകുമാരന്‍, ട്രഷറര്‍ സി.ആര്. പ്രദീപ്കുമാര്‍, ഡയറക്ടര്‍ സരള സജീവ് തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഴിഞ്ഞ വര്‍ഷവും ജില്ലയിലെ ഏറ്റവും മികച്ച സൊസൈറ്റിക്കുള്ള അവാര്‍ഡ് ``സെന്മാര്ക്ക് '' നാണ് ലഭിച്ചത്. സൊസൈറ്റിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പ്രവര്‍ത്തനഫലമാണ് പുരസ്ക്കാര നേട്ടമെന്ന് പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്അറിയിച്ചു.
0 Comments