എസ്എംവൈഎം പാലാ രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനവും യുവജനറാലിയും പാലാ രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. കിഴതടിയൂര്‍ സെന്റ് ജോസഫ്സ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിഷപ് കല്ലറങ്ങാട്ട് 17 ഫൊറോനകള്‍ക്കും ഗോള്‍ഡന്‍ ജൂബിലി തിരി തെളിയിച്ചു നല്‍കുകയും ചെയ്തു. സഭയുടെ ശക്തി യുവജന ക്കളാണെന്നും അവരാണ് സഭയെ മുന്നോട്ടു നയിക്കുന്നതെന്നും ബിഷപ് പറഞ്ഞു.
യോഗത്തില്‍ രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷനായിരുന്നു. പാലാ രൂപതാ വികാരി ജനറാള്‍ റവ. ഫാ.സെബാസ്റ്റ്യന്‍ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നടത്തി. രൂപത ജനറല്‍ സെക്രട്ടറി ടോണി കവിയില്‍ യുവജന പ്രസ്ഥാനത്തിന്റെ മുന്‍ ഡയറക്ടര്‍ റവ.ഫാ.ജോസ് നെല്ലിക്കത്തെരുവില്‍, ജോയിന്റ് ഡയറക്ടര്‍ സി. നവീന സിഎംസി, ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.സാം സണ്ണി, പ്രഥമ പ്രസിഡന്റ് ജോസഫ് മൈലാടി, പ്രഥമ വൈസ് പ്രസിഡന്റ് . മാഗി പനയ്ക്കല്‍, മുന്‍ ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ്. എം. എസ്, മുന്‍ പ്രസിഡന്റ് അഡ്വ. ജോയി എബ്രാഹം, സെഞ്ചു ജേക്കബ് എന്നിവര്‍ സംസാരിച്ചു. രൂപത സമിതി അംഗങ്ങള്‍ യുവജന പ്രസ്ഥാനത്തിന്റെ മുന്‍കാല ഭാരവാഹികള്‍, വിവിധ ഫൊറോനാ ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍, ഫൊറോനാ യൂണിറ്റ് ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. സമ്മേളനത്തിന് ശേഷം കിഴതടിയൂരില്‍ നിന്നുമുള്ള യുവജന റാലിയും നടത്തപ്പെട്ടു. 17 ഫൊറോനകളില്‍ നിന്നുമായി ആയിരത്തോളം യുവജനങ്ങള്‍ പതാകയേന്തി മുദ്രാവാക്യങ്ങളുമായി റാലിയില്‍ പങ്കു ചേര്‍ന്നു.
0 Comments