ഏറ്റുമാനൂര്‍ കട്ടച്ചിറ എസ്എന്‍ഡിപി ശാഖാ യോഗവും പ്രാര്‍ത്ഥനാലയവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അടിഭാഗം ഇടിഞ്ഞു. ശക്തമായ മഴയില്‍ ഓടയിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് അടിക്കെട്ടിന്റെ ഇടിച്ചിലിന് കാരണമായത്. സമീപനാളില്‍ മുനിസിപ്പല്‍ ജീവനക്കാര്‍ ഈ ഭാഗത്തു ഓടയിലെ മണ്ണ് നീക്കം ചെയ്തപ്പോള്‍ കല്‍ക്കെട്ടുകള്‍ക്ക് ഇളക്കം തട്ടിയതായി കണ്ടെത്തിയിരുന്നു. മഴ തുടര്‍ന്നാല്‍ കെട്ടിടത്തിന് കൂടുതല്‍ഭീഷണിയാകുമെന്ന ഭയപ്പാടിലാണ് ശാഖ ഭാരവാഹികള്‍. ഇതുസംബന്ധിച്ച് മുനിസിപ്പല്‍ അധികൃതര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്‍കുമെന്ന് ശാഖ പ്രസിഡണ്ട് ജയപ്രകാശ്, വനിതാ സംഘം പ്രസിഡണ്ട് വത്സമ്മ തമ്പി എന്നിവര്‍പറഞ്ഞു.
0 Comments