Breaking...

9/recent/ticker-posts

Header Ads Widget

തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാന്‍ തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും തയ്യാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി



ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാന്‍ തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും തയ്യാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി  ആവശ്യപ്പെട്ടു. കപട മൃഗസ്‌നേഹികളുo മരുന്ന് ലോബികളുമാണ് ജനങ്ങളെ വെല്ലുവിളിക്കുന്നതെന്നും ഇവരുടെ സമ്മര്‍ദ്ദത്തില്‍ തെരുവുനായ നിയന്ത്രണത്തിനും സംരക്ഷണത്തിനും സര്‍ക്കാര്‍ തയ്യാറാകാതെ പോകുന്നത് തെറ്റായ നടപടി ആണെന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. തെരുവ് നായ്ക്കളുടെ ഭീഷണിയെ അതിജീവിക്കുവാന്‍   അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തുമെന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ആടിനെയും പശുവിനെയും, കാളകളെയും കൊല്ലാവുന്ന സംസ്ഥാനത്ത് തെരുവ് പട്ടികളെ കൊല്ലാന്‍  എന്തുകൊണ്ട് നിയമം കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ചോദിച്ചു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ തെരുവ് നായ്ക്കള്‍ക്ക് എബിസി പദ്ധതി നടപ്പിലാക്കണമെന്നും അഭയ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളും AAP ഉന്നയിച്ചു.. വാര്‍ത്താ സമ്മേളനത്തില്‍  ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ബോബന്‍ ജോര്‍ജ് തോട്ടത്തില്‍, സെക്രട്ടറി അഭിലാഷ് കുര്യന്‍,  ഭാരവാഹികളായ തോമസ് രാജന്‍, ത്രേസ്യമ്മ അലക്‌സ്, ഷാജി ജേക്കബ് എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments