Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ പുരയിടത്തില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി.



അകലക്കുന്നം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കരിമ്പാനി വെള്ളറട റോഡിനു സമീപത്തെ സ്വകാര്യ പുരയിടത്തില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. പുറ്റത്താങ്കല്‍ കുഞ്ഞുമോന്റെ പുരയിടത്തിലാണ് മാലിന്യം തള്ളിയത്. പഞ്ചായത്ത് അംഗം സീമ പ്രകാശ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മാലിന്യം ലോറിയില്‍ കൊണ്ടുവരുന്നതിന്റെ CCTV ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുകയും  പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനിടയാക്കുകയും ചെയ്യുന്ന തരത്തില്‍ സാമൂഹ്യവിദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടി വേണമെന്ന് പൊതുവര്‍ത്തകനായ വിനോദ് മഞ്ഞാമറ്റം ആവശ്യപ്പെട്ടു.




Post a Comment

0 Comments