ക്രൈസ്തവസമൂഹത്തെ അധിക്ഷേപിച്ച എം വി ഗോവിന്ദന് നികൃഷ്ടജീവി യാണെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ക്രിസ്ത്യന്‍ പള്ളികള്‍ വില്ക്കാന് ഇട്ടിരിക്കുകയാണെന്നും, വൈദികരും കന്യാസ്ത്രീകളും ശമ്പളത്തിന് വേണ്ടി വേഷം കെട്ടുന്നവരാണെന്നും, കത്തോലിക്കാ സഭ തകര്‍ന്നുവെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത്. ഹൈന്ദവ ,ക്രൈസ്തവ മുസ്ലിം, സമുദായങ്ങളെ എപ്പോഴും അധിക്ഷേപത്തിന് മുന്‍നിരയില്‍ നില്ക്കുന്ന സിപിഎം കേരള ജനതയോട് മാപ്പ് പറയണം എന്നും സജി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് പാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രൈസ്തവ സമൂഹത്തെയും അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തോമസ് ഉഴുന്നാലില്‍, സന്തോഷ് കാവുകാട്ട് തോമസ് ജെയിംസ് മാത്യു തെക്കേല്‍ , ജോസ് ഇടേട്ട് ,മത്തച്ചന് പുതിയിടത്തു ചാലില്‍, ജോസ് വടക്കേക്കര, ജോസ് വേരനാനി, ഷിബു പൂവേലില്‍, ബാബു മുകാലാ, തോമസ് താളനാനി,ഷീലാ ബാബു കുര്യത്ത് ,ഷൈലജ രവീന്ദ്രന്, സിബി നെല്ലന്‍ കുഴിയില്‍, നിതിന്‍ സി. വടക്കന്‍, ബിജു സെബാസ്റ്റ്യന്‍ ,കെ സി കുഞ്ഞുമോന് , ബോബി മൂന്ന്മാക്കല്, ജോഷി വട്ടക്കുന്നേല്‍ , സജി ഓലിക്കര, സന്തോഷ് മുക്കിലിക്കാട്ട്, എബിന് വാട്ടപ്പള്ളില്‍, സുനില്കുന്നപ്പള്ളി, ജോര്‍ജുകുട്ടി പുതക്കുഴി, കെ.എം. കുര്യന് കണ്ണംകുളം, ക ചാക്കോച്ചന് കളപ്പുര, മാത്യു കേളപ്പനാല്‍,, ജിനു ജോര്‍ജ് തുടങ്ങിയവര്‍പ്രസംഗിച്ചു
0 Comments