Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷിക അനുസ്മരണം നടന്നു



വ്യത്യസ്ത രചനാ ശൈലിയിലൂടെ നര്‍മ്മരസം തുളുമ്പുന്ന സാഹിത്യ സൃഷ്ടികള്‍ മലയാളത്തിന് സമ്മാനിച്ച അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷിക അനുസ്മരണം നടന്നു. 1908 ജനുവരി 21 ന് തയോലപ്പറമ്പില്‍ ജനിച്ച് 1994 ജൂലൈ അഞ്ചിന് ബേപ്പൂരില്‍ അന്തരിച്ച മലയാളികളുടെ പ്രിയങ്കരനായ ബേപ്പൂര്‍ സുല്‍ത്താന്‍ സാഹിത്യകാരനും സ്വാതന്ത്ര്യ സമര ഹേരാളിയും വിമര്‍ശകനും ചിന്തകനും തിരക്കഥാകൃത്തുമെല്ലാമായി സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ വത്യസ്തമായ പരിപാടികളാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്നത്. ഓണംതുരുത്ത് ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായനശാലയെ പരിചയപ്പെടാനാണ് ബഷീര്‍ ദിനത്തില്‍ അവസരമൊരുക്കിയത്. ഓണംതുരുത്ത് പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ച കുട്ടികള്‍ക്ക് ബഷീറിന്റേതടക്കമുള്ള  പുസ്തകങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണ് ലഭിച്ചത്. റിട്ട. അധ്യാപകനായ  മോഹനന്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ്  റൂബി നൈനാന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ വായനശാലയിലെത്തിയത്. PTA പ്രസിഡന്റ് രഞ്ജിത് രാജ്, അധ്യാപകരായ നസീറ, നിഷ തുടങ്ങിയവര്‍ കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ട് പുസ്തകങ്ങളുടെ പ്രത്യേകതകള്‍  വിശദീകരിച്ചു.




Post a Comment

0 Comments