കുടക്കച്ചിറ കൈരളി വിജ്ഞാന കേന്ദ്രം പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വര്‍ണക്കൂടാരം വ്യക്തിത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ലൈബ്രറി കൗണ്‍സില്‍ ആവിഷ്‌കരിച്ച വര്‍ണ കൂടാരം പരിപാടിയോടനുബന്ധിച്ച് നടന്ന ശില്‍പശാല സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് മഠത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അബ്രഹം ജോസഫ് അധ്യക്ഷനായിരുന്നു. എന്‍.ഡി ശിവന്‍, തോമസ് വാക്കപ്പറമ്പന്‍ എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃതം നല്‍കി. ലൈബ്രറി സെക്രട്ടറി ആന്‍സി ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ ജോഷി ആന്റണി , ലൈബ്രറി വൈസ് പ്രസിഡന്റ് ജോസുകുട്ടി ഇളയാനിത്തോട്ടം, വത്സരാജന്‍ വെള്ളാമ്പയില്‍, ഐലിന്‍ ബെന്നി വള്ളോപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments