വിശ്വഹിന്ദുപരിഷത്ത് വേദഗിരി സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും പരിസരവും ശുചീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സംഘടന സെക്രട്ടറി കെ. ആര് ഉണ്ണികൃഷ്ണന് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. വേദഗിരി തീര്‍ത്ഥച്ചിറയില്‍ ബലിതര്‍പ്പണത്തിനായ് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ജൂലൈ 16. 17 തീയതികളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആവശ്യപ്പെട്ടുകൊണ്ടു കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പി എം രാമചന്ദ്രന് , കെ.കെ സുകുമാരന്‍, K G സോമശേഖരന്‍, ജി.സുരേഷ്, പി ജി.ചന്ദ്രന് , വി.ജി.ഗോപകുമാര്‍, ഷൈല കുമാരി, പത്മകുമാരി , മാന്‍സി, പി.കെ രതീഷ്കുമാര്‍, ആര്. മനോജ് കുമാര്‍, നീരജ് , വിശ്വനാഥന്, മുകേഷ്, പ്രഭാഷ്, ശ്രീകാന്ത് തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തിന് നേതൃത്വം നല്കി.
0 Comments