ഇടുക്കിയിലെ വെള്ളിയാനി മലയില്‍ ഉരുള്‍ പൊട്ടലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ മണ്ണിടിച്ചിലില്‍ ജീവന്‍ പൊലിഞ്ഞ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഇരുപത്തി രണ്ടാമത് ചരമവാര്‍ഷികാചരണം നടന്നു. മഴയെയും മഴച്ചിത്രങ്ങളെയും പ്രകൃതി ചിത്രങ്ങളെയും ഒപ്പം വാര്‍ത്താ ചിത്രങ്ങളും മികവോടെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ 22-ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ ചടങ്ങുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ചരമവാര്‍ഷികത്തോടനുബന്ധിച്ച് പട്ടിത്താനം രത്‌നഗിരി പബ്ലിക് ലൈബ്രറി ഹാളില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്, പഞ്ചായത്തംഗം ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജാന്‍സി തോമസ്, എം.വി ചാക്കോച്ചന്‍, തോമസ് ജോര്‍ജ്, ജോയി കാവുന്തോലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ബാബൂസ് രത്‌നഗിരി, കെ.ജെ. എമ്മാനുവല്‍, വിക്ടര്‍ ജോര്‍ജിന്റെ മകന്‍ നീല്‍ വിക്ടര്‍, സഹധര്‍മ്മിണി ലില്ലി വിക്ടര്‍, വിക്ടര്‍ ജോര്‍ജിന്റെ സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.
0 Comments