ഹൈന്ദവ ആരാധനാ സങ്കല്‍പ്പങ്ങളെ പരസ്യമായി അവഹേളിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദനടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് മീനച്ചില്‍ പ്രഖണ്ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി. ളാലം മഹാദേവക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ വിവിധ ഹൈന്ദവ, സാമുദായിക സംഘടനകള്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്‍, സെക്രട്ടറി വി.ആര്‍. വേണുഗോപാല്‍, സംഭാഗ് സെക്രട്ടറി പി.എന്‍. വിജയന്‍, വിഭാഗ് സത്സംഗ പ്രമുഖ് എ.കെ. സോമശേഖരന്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ രാജു മുരിക്കനാവള്ളി, മാതൃശക്തി സംയോജിക സുബി രാജേഷ്, ജില്ലാ സത്സംഗ പ്രമുഖ് കെ.എ. ഗോപിനാഥ്, ില്ലാ സേവ പ്രമുഖ് ബി. രാമചന്ദ്രന്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മനു എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍മ്മ പ്രസാര്‍ സംസ്ഥാന പ്രമുഖ് അരവിന്ദന്‍ അടൂര്‍ സംസാരിച്ചു.
0 Comments