നീണ്ടൂര്‍ പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന യോഗ പരിശീലന ഹാളിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് KV ബിന്ദു നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ചിലവഴിച്ചാണ് യോഗ പരിശീലന ഹാള്‍ നിര്‍മ്മിക്കുന്നത്. നീണ്ടൂര്‍ ഗ്രാമസമിതിയുടെ ആവശ്യപ്രകാരം ഡിവിഷന്‍ മെമ്പര്‍ ഹൈമി ബോബിയുടെ ഇടപെടലിലാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. വയോജനങ്ങള്‍ക്കുള്ള വിശ്രമ കേന്ദ്രം, ഹോമിയോ ഡിസ്‌പെന്‍സറിയുടെ വികസനം എന്നിവയുള്‍പ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ 30 വനിതകളാണ് ഈ കേന്ദ്രത്തില്‍ യോഗ പരിശീലനം നടത്തുന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി . കെ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം.കെ. ശശി,പി.ഡി.ബാബു, കെ എസ് രാഗിണി,പഞ്ചായത്ത് അംഗങ്ങളായ എം. മുരളി, പുഷ്പമ്മ തോമസ്, മായ ബൈജു, കൊച്ചു റാണി, ഷൈനി ഷാജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റോസമ്മ. എന്‍. ജെ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു ജോര്‍ജ്, കൈപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം കെ ബാലകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഹേമ കെ.കര്‍ത്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments