Breaking...

9/recent/ticker-posts

Header Ads Widget

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.



കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാക്കമറ്റി യുടെ നേതൃത്യത്തില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കോട്ടയത്തെ  പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കഴിഞ്ഞ അഞ്ചുമാസമായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ്ണ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ സജിമോന്‍ മഞ്ഞക്കടമ്പില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.  കെട്ടിടത്തിന് ബലക്ഷയം ഇല്ല എന്ന്‌സര്‍ക്കാര്‍ ഏജന്‍സികള്‍  നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും  പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച കേരള കോണ്‍ഗ്രസ സമരം നടത്തുമ്പോള്‍  സ്ഥലം എംപി തോമസ് ചാഴികാടനും , രാജ്യസഭ എംപി ജോസ് കെ മാണിയും     ഉടന്‍ പുനരാരംഭിക്കും എന്ന് മന്ത്രി ഉറപ്പു നല്‍കി എന്ന പത്രവാര്‍ത്ത കൊടുത്തു കോട്ടയത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി. യൂത്ത് ഫണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടക്കില്‍ അധ്യക്ഷത വഹിച്ചു.  കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യന്‍ പി കുര്യന്‍, ജോയി സി. കാപ്പന്‍ , അഭിലാഷ് കൊച്ചുപറമ്പില്‍, റോയി ജോസ് , ജോമോന്‍ ഇരുപ്പക്കാട്ടില്‍, ഡിജു സെബാസ്റ്റര്‍, പ്രതീഷ് പട്ടിത്താനം, കുര്യന്‍ വട്ടമല, നോയല്‍ ലൂക്ക്, ജിതിന്‍ പ്രാക്കുഴി, എബി സെബാസ്റ്റ്യന്‍,ടോം ജോസഫ്  ജ്യേതിഷ് മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ 100% തോമസ് ചാഴികാടന്‍ എം.പി. പരാജയമാണെന്ന് എഴുതിയ ഫ്‌ലക്‌സ് ബോര്‍ഡ് പാസ്‌പോര്‍ട്ട് ഓഫീസ് കവാടത്തിങ്കല്‍ സ്ഥാപിച്ച് പ്രവര്‍ത്തകര്‍പ്രതിഷേധിച്ചു.




Post a Comment

0 Comments