Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.



സാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു. കോട്ടയം താലൂക്ക് പരിധിയില്‍ താമസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങള്‍ക്കാണ് ആദരമേകിയത്. കോട്ടയം താലൂക്കോഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനിയായ പി.ഐ. ഇട്ടിയവിരയുടെ ഭാര്യ ലീലാമ്മ ഇട്ടിയവിരയെ  തഹസില്‍ദാര്‍ എസ്.എന്‍ അനില്‍കുമാര്‍ പൊന്നാട അണിയിച്ച് ആദരിച്ച് കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. 10 സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങള്‍ക്കാണ് ചടങ്ങില്‍ ആദരം അര്‍പ്പിച്ചത്. പി.ആര്‍. ഭാസ്‌കരന്‍ നായര്‍, സി.ആര്‍. രാഘവാനന്ദന്‍, കെ.ജേക്കബ്ബ്, പി.ടി വില്‍സണ്‍, മാണി മാണി, പി.വി അന്തപ്പന്‍, ചക്രപാണി, സി.എല്‍. മാത്യു, ദാമോദരന്‍ നായര്‍ എന്നീ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരമായാണ് കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ യു. രാജീവ് ചടങ്ങില്‍ പങ്കെടുത്തു.





Post a Comment

0 Comments