ബ്രാഹ്‌മണസമൂഹമഠങ്ങളില്‍ ബുധനാഴ്ച ആവണിഅവിട്ടം ആചരിച്ചു. ബ്രാഹമണര്‍ ഈ ദിവസം പൂണുല്‍ മാറ്റകയും പുതിയ പൂണുല്‍ അണിയുകയും ചെയ്യുന്നു. പാപങ്ങളില്‍ നിന്നുള്ള മോചനത്തിനൊപ്പം പുതിയൊരു രക്ഷാകവചം അണിയുന്നുവെന്നുമാണ് വിശ്വാസം. സമൂഹമഠങ്ങളില്‍ വേദോച്ചാരണവും മന്ത്രോച്ചാരണവും നടന്നു. പുലിയന്നൂര്‍ ബ്രാഹ്‌മണസമൂഹമഠത്തില്‍ കോട്ടയം ബ്രാഹ്‌മണസമൂഹമഠം ആചാര്യന്‍ ശങ്കരവാദ്ധ്യാരുടെ കാര്‍മികത്വത്തിലാണ് പരിപാടികള്‍ നടന്നത്. കുട്ടികളടക്കം 30-ഓളം പേര്‍ പങ്കെടുത്തു.
0 Comments