ബിജെപി യുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ തൊഴിലാളികള്‍ വലിയ പ്രതിസന്ധികളിലൂടെ ആണ് കടന്നുപോകുന്നതെന്ന് എ ഐ റ്റി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. പാലായില്‍ നടക്കുന്ന എ ഐ റ്റി യു സി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേന്ദ്രന്‍. തൊഴിലാളികള്‍ നടത്തിയ ഐതിഹസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള കരിനിയമങ്ങള്‍ ഓരോന്നായി പാര്‍ലമെന്റിനെപോലും നോക്കു കുത്തികളാക്കി നടപ്പിലാക്കുന്നു. ഇന്ത്യയിലെ കുത്തക മുതലാളിമാര്‍ക്ക് പാദസേവ ചെയ്യുകയാണ് കേന്ദ്ര ഗവണ്മെന്റ് എന്നും അദ്ദേഹം പറഞ്ഞു. കുരിശുപള്ളി ജംഗ്ഷനില്‍ ജില്ല പ്രസിഡന്റ് റ്റി എന്‍ രമേശന്‍ പതാക ഉയര്‍ത്തിയതോടെ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായി. റ്റി എന്‍ രമേശന്‍, ബാബു കെ ജോര്‍ജ്, എം ജി ശേഖരന്‍, കെ ഡി വിശ്വനാഥന്‍, കെ അജിത എന്നിവര്‍ അടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു. ജോണ്‍ വി ജോസഫ് രക്ത സാക്ഷി പ്രമേയവും, അഡ്വ ബിനു ബോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ പി ആര്‍ തങ്കച്ചന്‍ സ്വാഗതം ആശംസിച്ചു. ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാര്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന്‍, സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, എ ഐ റ്റി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍മഹിളാ സംഘം ജില്ല സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, കിസ്സാന്‍ സഭ ജില്ല പ്രഡിഡന്റ് അഡ്വ തോമസ് വി റ്റി, ഹേമലത പ്രേംസാഗര്‍, കെ റ്റി പ്രമദ്, പി കെ ഷാജകുമാര്‍, ബി രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments