അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ ഏറ്റുമാനൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യങ്കാളിയുടെ അറുപതാമത് ജന്മദിനാഘോഷവും അവിട്ടം തിരുനാള്‍ മഹോത്സവവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. എകെസിഎച്ച്എംഎസ് ഏറ്റുമാനൂര്‍ യൂണിയന്‍ പ്രസിഡണ്ട് സജി വള്ളോംകുന്നേല്‍ അധ്യക്ഷന്‍ ആയിരുന്നു. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവരെ മോണ്‍സ് ജോസഫ് എംഎല്‍എ മെമെന്റോ നല്‍കി ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ കല്ലറ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കൂമ്പിക്കല്‍, നഗരസഭ കൗണ്‍സിലര്‍മാരായ അജിത ഷാജി, ശോഭന കുമാരി, മഹിളാ ഫെഡറേഷന്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ തങ്കമ്മ സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്രയും സംഘടിപ്പിച്ചു.
0 Comments